Friday, January 7, 2011

ആൻഡ്രോയ്ഡ് (ഓപ്പറേറ്റിംഗ് സിസ്റ്റം) വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം. ഇംഗ്ലീഷ് വിലാസം (?)[പ്രദർശിപ്പിക്കുക] ആൻഡ്രോയ്ഡ് ആൻഡ്രോയ്‌ഡ് എസ്.ഡി.കെ സിമുലേറ്റർ ഉപയോഗിച്ച് ആൻഡ്രോയ്ഡ് പ്രവർത്തിക്കുന്നു വെബ് സൈറ്റ്: android.com നിർ

ആൻഡ്രോയ്ഡ് (ഓപ്പറേറ്റിംഗ് സിസ്റ്റം)

ആൻഡ്രോയ്ഡ്


ആൻഡ്രോയ്ഡ് എസ്.ഡി.കെ സിമുലേറ്റർ ഉപയോഗിച്ച് ആൻഡ്രോയ്ഡ് പ്രവർത്തിക്കുന്നു

വെബ് സൈറ്റ്:

android.com

നിർമ്മാതാവ് :

ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ്

സോഴ്സ് മാതൃക:

സ്വന്തന്ത്രമായ ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ

നൂതന പൂർണ്ണരൂപം:

Android 2.2 (Froyo) / 20 May 2010; 7 months ago

സപ്പോർട്ട് പ്ലാറ്റ്ഫോം:

ARM, MIPS

കേർണൽ തരം:

മോണോലിത്തിക്ക്(ലിനക്സ്)

സോഫ്റ്റ്വെയർ അനുമതി പത്രിക:

അപ്പാഷെ 2.0 ഉം GNU General Public License

നിജ സ്ഥിതി:

നിലവിൽ

മൊബൈൽ ഉപകരണങ്ങൾക്കായി നിർമ്മിച്ച്, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പരിഷ്കരിച്ച പതിപ്പിൽപ്രവർത്തിക്കുന്ന ഒരു സോഫ്റ്റ്വെയർ പ്ലാറ്റ്ഫോം ആണ്ആൻഡ്രോയ്ഡ്. ഗൂഗിൾ നിർമ്മിച്ചു തുടങ്ങിയ സോഫ്റ്റ്വെയർ പ്ലാറ്റ്ഫോം പിന്നീട് ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് എന്ന കൂട്ടായ്മ ഏറ്റെടുത്തു. ഇതുപയോഗിച്ച് ഡവലപ്പർമാർക്ക് ജാവയിൽനിർമ്മിച്ച മാനേജ്ഡ് കോഡ് എഴുതുന്നതിനും ഗൂഗിൾ നിർമ്മിച്ച ജാവാ ലൈബ്രറികളുപയോഗിച്ച് ഉപകരണങ്ങളെ നിയന്ത്രിക്കുന്നതിനും സാധിക്കും.

65 ഹാർഡ്വെയർ,സോഫ്റ്റ്വെയർ, ടെലികോം കമ്പനികളുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഓപ്പൺ ഹാൻഡ്സെറ്റ് കൂട്ടായ്മയുടെ ശ്രമഫലമായി മോബൈൽ ഉപകരണങ്ങൾക്കഅയി ഒരു ഓപ്പൺ സ്റ്റാൻഡേർഡ് കൊണ്ടു വരിക എന്ന പ്രവർത്തന ഫലമായാണ്‌ 2007 നവംബർ 5-ന്ആൻഡ്രോയ്ഡ് പതിപ്പ് വിപണിയിലെത്തിയത്. ആൻഡ്രോയ്ഡ് കോഡിന്റെ മിക്ക ഭാഗങ്ങളും ഗൂഗ് അപ്പാച്ചെ പകർപ്പവകാശ നിയമത്തിനു കീഴിലായാണ്പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രതിഷ്ഠാപനം (install) ചെയ്ത 60,000 മൊബൈൽ ഫോണുകൾ ദിനം പ്രതി കയറ്റി അയക്കപ്പെടുന്നുണ്ടെന്ന് 2010 ഫെബ്രുവരി 16-ന്ഗൂഗ് അറിയിച്ചു. 2010 മാർച്ചിൽ നടത്തിയ ഒരു സർവെ പ്രകാരംഅമേരിക്കയിൽ ഏറ്റവും ജനപ്രീതിയാർജ്ജിച്ച സ്മാർട്ട് ഫോൺ പ്ലാറ്റ്ഫോമുകളിൽ നാലാമത്തേതായി ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകൾ എത്തി.

No comments:

Post a Comment